വിദ്യാർത്ഥികളെ നേരിൽകണ്ട് അനുമോദിച്ച് ഊരകം പഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും

വേങ്ങര: ഇരുപത് എൽ. എസ് .എസ്  സ്കോളർഷിപ്പ് കരസ്ഥമാക്കി ജി .എൽ. പി .എസ്. ഊരകം കീഴിമുറി സ്കൂൾ വേങ്ങര സബ് ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. ചരിത്രവിജയം നേടിയ സ്കൂളിലെ വിദ്യാർഥികളെ നേരിൽകണ്ട് അനുമോദിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് കെ. കെ സയ്യിദ് മൻസൂർ കോയ തങ്ങൾ ,വൈസ് പ്രസിഡണ്ട് മൈമൂനത്ത് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി ഹംസ ,മെമ്പർമാരായ പി .കെ .അബൂത്വാഹിർ സൈദലവി ,ഷിബു, ഷറഫുദ്ദീൻ ,പിടിഎ പ്രസിഡണ്ട്, ഹാരിസ് പേരങ്ങൽ എന്നിവർ അപ്രതീക്ഷിതമായി എത്തിച്ചേർന്നു. 

വിദ്യാർത്ഥികളോടൊപ്പം ഇരുന്നുകൊണ്ടു തന്നെ അവരെ സസന്തോഷം അഭിനന്ദിച്ചു.  ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് ഈ ഒത്തുചേരലിൽ പങ്കുചേർന്ന് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}