വേങ്ങര: വേങ്ങര പഞ്ചായത്ത് വനിതാ ലീഗ് അംഗങ്ങൾ വിലകയറ്റത്തിനെതിരെ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലുണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കൽ, സെക്രട്ടറി ജുസൈറ മൻസൂർ, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് നുസ്റത്ത് അബാടൻ, ജനറൽ സെക്രട്ടറി ഹസീന ബാനു സി പി, ഭാരവാഹികളായ റുബീന അബ്ബാസ്, നജ്മുന്നീസ, നഫീസ എ കെ, സുബൈദ എ, ജമീല സി, ഹാജറാബി സി എച്ച്, ആയിശാബി, ജസീല, നബീസു, കെ ഹസീന ടീച്ചർ, ജസീല, സുലൈഖ മറ്റു ഭാരവാഹികളും പങ്കെടുത്തു.