വേങ്ങര: മലപ്പുറം ജില്ലാ ഭക്ഷ്യ വിജിലൻസ് സമിതി അംഗമായി വേങ്ങര സ്വദേശി പി എച്ച് ഫൈസലിനെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു.
(G. O(MS)NO. 418/F&CSD, 17-8-2018 G. O. പ്രകാരം ദേശീയ ഭക്ഷ്യഭദ്രത നിയമം 2013, സംസ്ഥാനത്ത് നടപ്പിൽ വരുത്തിയതുമായി ബന്ധപ്പെട്ട് പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമതയും സുതാര്യവും പരാതിരഹിതവുമാക്കി മാറ്റുന്നതിലേക്കായി സംസ്ഥാന ഭക്ഷ്യ ഭദ്രത ചട്ടം 2018ന്റെ 45ആം അനുശാസിക്കും പ്രകാരമുള്ള ജില്ലാതല ഭക്ഷ്യ വിജിലൻസ് കമ്മറ്റി രൂപീകൃതമായിട്ടുള്ളത്.
വേങ്ങര കുറ്റൂർ സ്വദേശിയാണ്. മുൻ സർക്കാരിന്റെ കാലത്ത് കണ്ണൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ഡയറക്ടർ, കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.