കണ്ണമംഗലം: പിണറായി സർക്കാറിന്റെ നിത്യോപയോഗ സാധന വിലവർദ്ധനയിൽ "പൊള്ളുംവില പ്രതിഷേധം അരങ്ങത്തേക്ക്" എന്ന മുദ്രാവാക്യവുമായി കണ്ണമംഗലം പഞ്ചായത്ത് വനിതാലീഗ് പഞ്ചായത്ത് ഓഫീസ്മുമ്പിൽ സംഘടിപ്പിച്ച കഞ്ഞിവെപ്പ് സമരം ശ്രദ്ധേയവും സർക്കാറിന് താക്കീതുമായി.
മണ്ഡലം വനിതലീഗ് പ്രസിഡന്റ് സമീറ പുളിക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം വനിതാ ലീഗ് സംസ്ഥാന ജോയിൻ സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യൂ. കെ. ഇബ്രാഹിം, സെക്രട്ടറി സൈദു നെടുമ്പള്ളി, ട്രഷറർ അരീക്കൻ കുഞ്ഞുട്ടി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് ചേറൂർ, ബോർഡ് പ്രസിഡന്റ് യൂ എം ഹംസ, മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് ആസ്യ പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികൾ ശംസിയ, സോഫിയ, ഖദീജ, ബേബി ചാലിൽ, നസീറ,നദീറ, നസീമ, ബ്ലോക്ക് മെമ്പർ നബീല, പഞ്ചായത്ത് മെമ്പർമാർ റഫീഖ്, ശങ്കരൻ ചാലിൽ റൂഫിയ, ഫാത്തിമസഹല, ഹാജറ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് റഹിയാനത്ത് സ്വാഗതവും ട്രഷറർ സോഫിയ നന്ദിയും പറഞ്ഞു.