വേങ്ങര: കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസ് മൈതാനത്ത് നടന്ന നാല് ഹെൽത്ത് ക്ലബ്ബുകളുടെ സംഗമം അപൂർവ്വ കാഴ്ച്ചയായി .
എടക്കാപറമ്പ്, ഏ.ആർ നഗർ, കുറ്റൂർ നോർത്ത് , അച്ചനമ്പലം എന്നീ ഹെൽത്ത് ക്ലബ്ബുകളാണ് കൂറ്റൂർ നോർത്തിൽ സംഗമിച്ചത്. മുന്നൂറിലധികം അംഗങ്ങൾ ഒരേ യൂണിഫോമിൽ സ്കൂൾ മൈതാനത്ത് വൃത്താകൃതിയിൽ നിരന്ന് യോഗാ മുറകൾ പ്രാക്ടീസ് ചെയ്തത് നാട്ടുകാർക്ക് വേറിട്ട കാഴ്ച്ചയായി.
എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഓരോ പ്രഭാത ഹെൽത്ത് ക്ലബ്ബുകളിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
പ്രായ ഭേതമന്യേ എല്ലാവർക്കും വഴങ്ങുന്ന 21 തരം വ്യായാമ മുറകൾ പരിശീലിപ്പിക്കുന്നതാണ് ഈ ഹെൽത്ത് ക്ലബ്ബുകൾ . ഇവിടങ്ങളിൽ കൂടാതെ ജില്ലയിലെ മറ്റ് പന്ത്രണ്ടോളം കേന്ദ്രങ്ങളിലും സജീവമാണ് ക്ലബ്ബുകൾ. ഇത്തരം ഹെൽത്ത് ക്ലബ്ബുകളിൽ അനേകം പേർ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. രാവിലെ 6 മണിക്ക് തുടങ്ങി അരണിക്കൂർ മാത്രം കൊണ്ട് അവസാനിക്കുന്ന ആരോഗ്യ - സൗഹൃദ കൂട്ടായ്മയാണ് ഇത്തരം ഹെൽത്ത് ക്ലബ്ബുകൾ. തികച്ചും സൗജന്യമായി പ്രവർത്തിക്കുകയും എല്ലാ ദിവസവും അതിരാവിലെ സജീവമാവുകയും ചെയ്യുന്ന ഇതിൽ പ്രായ ഭേതമന്യേ എല്ലാവരും അംഗങ്ങളാണ്.
യോഗയും മറ്റു വ്യായാമ മുറകളും സമന്വയിപ്പിച്ച് രൂപീകരിച്ച ഒരു പ്രത്യേക സിലബസ് അനുസരിച്ചാണ് ക്ലബ്ബുകളിൽ പ്രാക്ടീസ് നടക്കുന്നത്. ഇന്ത്യൻ സേനയിൽ സേവനം ചെയ്തിരുന്ന റിട്ടയേർഡ് ക്യാപ്റ്റൻ സലാഹുദ്ദീൻ പുളിക്കൽ ആണ് ഈ ആരോഗ്യ പരിശീലന പരിപാടിയുടെ ഉപജ്ഞാതാവ്.
പരിപാടിയിൽ ക്യാപ്റ്റൻ സ്വലാഹുദ്ദീൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ കെ.പി അബ്ദുൽ മജീദ് ക്യാപ്റ്റനെ ഷാൾ അണിയിച്ച് ആദരിച്ചു.
മൊയ്തീൻ സി, അസ്‌ലം കെ.പി.എം., അറക്കൽ ബാവ, ഇബ്രാഹിം കുട്ടി അരിക്കൻ എന്നിവർ സംസാരിച്ചു.