കണ്ണമംഗലം: പാഠഭാഗത്തിൽ ലഹരിവിരുദ്ധ ഭാഗം ഉൾപ്പെടുത്തി പുതുതലമുറക്ക് മാതൃകയായ വാളക്കുട തടത്തിൽ പുറായ മന്ബഹുൽ ഉലൂം മദ്രസക്ക് അംഗീകാരം. വേങ്ങര പോലീസ് മൊമന്റോ നൽകിആദരിച്ചു. വേങ്ങര പോലീസിനുവേണ്ടി എസ് ഐ സുരേഷ് ട്രോമകെയർ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ഇൽയാസ് പുള്ളാട്ട് എന്നിവർ ചേർന്ന് ആദരവ് നൽകി.
പരിപാടി സ്ഥലം ഖതീബ് ഹസ്സൻ ദാരിമി കുട്ടശ്ശേരി ഉദ്‌ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി ഇബ്രാഹീം പുള്ളാട്ട് അധ്യക്ഷത വഹിച്ചു. ഫൈസൻ, ഇർഷാദ്, നൗഷാദ്, അബ്ദുള്ളകുട്ടി എന്നിവർ ആശംസ പ്രസംഗവും നടത്തി.