വേങ്ങര: വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡിൽപാണ്ടികശാലയിൽ പുതിയ ആരോഗ്യ സബ് സെൻറർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ശശിഗോയൽ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ആരോഗ്യ മിഷൻ ഡയറക്ടർക്കുംനിർദ്ദേശം നൽകി.പാണ്ടികശാലയിൽ ആരോഗ്യ സബ് സെന്റർ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നാ വശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ യൂസുഫലി വലിയോറ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമവകുപ്പ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സംസ്ഥാനസർക്കാറിന് നിർദ്ദേശം നൽകിയത്.ആയിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണ് പാണ്ടികശാല,ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യ ശുശ്രൂക്കും പരിചരണത്തിനുമായുള്ള ഏക ആശ്രയം വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആണ് . പതിനേഴാം വാർഡ് മുഴുവനായും15, 18 വാർഡുകളുടെ ഒരു ഭാഗം കൂടി ചേർത്ത്പാണ്ടികശാല ആസ്ഥാനമായി ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.ഇവിടെ ആരോഗ്യ സബ് സെൻറർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വേങ്ങര സി. എച്ച്.സി മെഡിക്കൽ ഓഫീസറുടെയും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറുടെയും ശുപാർശ സഹിതമുള്ളറിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയിട്ട് ഒരു വർഷത്തോളമായി.ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിലേക്ക് ശുപാർശ നൽകിയെങ്കിലും കേന്ദ്രസർക്കാർ അനുമതി ലഭ്യമായിട്ടില്ലസാങ്കേതികത്വം പറഞ്ഞുഈ സബ് സെൻറർ ചുവപ്പുനാടയിൽ കുടുങ്ങി നിൽക്കുകയായിരുന്നു വർഷങ്ങളായി ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ട് വരുന്ന ഈ വിഷയത്തിന്കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തോടെശാശ്വത പരിഹാരമാകുമെന്നപ്രതീക്ഷയിലാണ് നാട്ടുകാർ.
പാണ്ടികശാല ആരോഗ്യ ഉപകേന്ദ്രം സഫലമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ
admin