വെൽഫെയർ പാർട്ടി വേങ്ങരയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വേങ്ങര: വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം ഓഫീസിനു മുന്നിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിഏഴാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ പതാക ഉയർത്തി.

പാർട്ടി സ്റ്റേറ്റ് കൗൺസിലർ നാസർ വേങ്ങര സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എഫ് ഐ ടി യു മണ്ഡലം കൺവീനർ കുട്ടി മോൻ, മണ്ഡലം ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി അലവി എം. പി, മണ്ഡലം കമ്മിറ്റി അംഗം റഹിം ബാവ പറങ്ങോടത്ത്, ടൗൺ യൂണിറ്റ് പരീക്കുട്ടി, പഞ്ചായാത്ത് കമ്മിറ്റി അംഗം ഖുബൈബ് കൂരിയാട്, ടൗൺ യൂണിറ്റ് സെക്രട്ടറി സിദ്ധീഖ് എ. കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}