വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പറമ്പിൽപടിയിൽ നിന്നും വേങ്ങര ടൗണിലേക്ക് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് പ്രഭാതഭേരി സംഘടിപ്പിച്ചു. തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.
വേങ്ങര അങ്ങാടിയിൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി. വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡണ്ന്റ് ടി കെ പൂച്ചിയാപ്പു പതാക ഉയർത്തി. തുടർന്ന് എം എ അസീസ്, പൂച്ചയങ്ങൽ അലവി,മുള്ളൻ ഹംസ, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധികുന്ന് സംസാരിച്ചു. പി കെ കുഞ്ഞിൻ, സി ടി മൊയ്തീൻ, കെ ഗംഗാധരൻ, കാപ്പൻ മുസ്തഫ, വി ടി മൊയ്തീൻ, ടിപി കാദർ,പാ ലശ്ശേരി ബാവ, രവി, സമീർ എം. മണി ദിവാകർ, കെ വിജയൻ സുബൈർ, സാക്കിർ വേങ്ങര, അനീസ് സി എച്ച്, ടിവി റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി.