വേങ്ങര: ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ എൻഎസ്എസ് വളണ്ടിയേഴ്സ് കർഷകനോടൊപ്പം കർഷകദിനം ആചരിച്ചു. വേങ്ങര പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ കർഷകനായ നാരായണേട്ടന്റെ കൃഷിയിടത്തിലെത്തിയ വളണ്ടിയേഴ്സ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.
കൃഷി ഓഫീസർ ഇൻ ചാർജ് വിഷ്ണുനാരായണൻ കൃഷിപാഠങ്ങൾ പകർന്നു നൽകി. കൃഷിക്ക് ഒരുക്കിവെച്ച പാടത്ത് വിത്തുകൾ പാകിയ വിദ്യാർഥികൾക്ക് ഇത് നല്ലൊരു കൃഷി അനുഭവമായി മാറി. വാർഡ് മെമ്പർ ആരിഫ, എ.ഡി.എസ്. സുബൈദ കളങ്ങാടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വളണ്ടിയേഴ്സിനോടൊപ്പം അധ്യാപകരായ മനോജ്, സീന, പ്രഭ, ഷാനിബ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.