പരപ്പിൽ പാറ യുവജന സംഘം കർഷകന് ആദരവ് നൽകി

വേങ്ങര: ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ഭാഗമായി പ്രദേശത്തെ മുതിർന്ന കർഷകൻ ഇരുമ്പൻ കുത്തീൻ എന്നവരെ പരപ്പിൽ പാറ യുവജന സംഘം ആദരിച്ചു.
പരപ്പിൽപാറ ചെള്ളിത്തൊടുവിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ നഫീസ, പാറയിൽ ആസ്യ, ക്ലബ്ബ് രക്ഷാധികാരി ഗംഗാധരൻ കെ, സജീർ ചെള്ളി,സഹീർ അബ്ബാസ് നടക്കൽ , അസീസ് കൈപ്രൻ , അലവി ഇ.കെ, അദ്നാൻ ഇ,  എന്നിവർ സംസാരിച്ചു. 
ക്ലബ്ബ് പ്രവർത്തകരായ ഹമീദ് ടി.വി. ദിൽഷാൻ ഇ കെ, അക്ബർ കെ ,ശമീം കെ, ബാഹിർ ഇ , ശഫീഖ് വി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}