വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ ബാലിക്കാട് എ ഡി എസിന് കീഴിൽ ജൈവ ജെ എൽ ജി യിൽ ഒ.കെ ബിന്ദുവിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന, സി ഡി എസ് അംഗങ്ങളായ നിജിഷ, ഷീല ദാസ്, ജീവ, അംബിക, മാസ്റ്റർ ഫാർമർ സുബൈദ, ജെ എൽ ജി അംഗങ്ങളായ ബിന്ദു, മാധവി തുടങ്ങിയവരും, സി ഡി എസ് അക്കൗണ്ടന്റ് സാജിത, ബ്ലോക്ക് കോ-ഓർഡിനേറ്റർ അബ്ദുൽ ഖയ്യൂ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.