നസുറുദ്ധീൻ സ്മാരക സ്നേഹ വീടിന് കട്ടില വെച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസിറുദ്ധീൻ ചരമവാർഷികത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഓരോ മണ്ഡലത്തിലും സ്നേഹ വീടുകൾ നിർമിച്ച് നൽകുന്നതിന്റെ ഭാഗമായി വേങ്ങര മണ്ഡലം നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ കർമം വേങ്ങര മണ്ഡലത്തിലെ മമ്പുറം വെട്ടം യൂണിറ്റിൽ സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി. കുഞ്ഞാവു ഹാജി നിവഹിച്ചു.

ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ്
ലിയാക്കത്തലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടാമ്പുഴ, ജില്ലാ സെക്രട്ടറി ബഷീർ കണിയാടത്ത്, വാർഡ്‌ മമ്പറും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായയൂത്ത് വിംഗ് വൈസ് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്,
കെ വി വി ഇ എസ് സ്റ്റേറ്റ് കൗൺസിൽ അംഗം അസീസ് ഹാജി പക്കിയൻ,  ബഷീർ മമ്പുറം (DAPL സംസ്ഥാന പ്രസിഡന്റ്), പി ടി അഹമ്മദ് (സ്വന്തനം ചെയർമാൻ വെട്ടം),
എ കെ മൊയ്‌ദീൻ കുട്ടി (മമ്പുറം മഹല്ല് സെക്രട്ടറി),
കെ വി വി ഇ എസ് മണ്ഡലം നേതാക്കളായ മജീദ് അച്ചനമ്പലം, എ പി മൊയ്‌ദീൻ കുട്ടി, ബാവ കുന്നുംപുറം, മജീദ് കാരയിൽ, ഗഫൂർ കൊളപ്പുറം,
പി ടി മൂസ മമ്പുറം, യൂസഫ് 
കച്ചേരിപടി, ബഷീർ കാരാത്തോട്, അഷറഫ് തങ്ങൾ വി കെ പടി, മുഹമ്മദ് റാഫി വെട്ടം എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക മത നേതാക്കളും പങ്കെടുത്തു.

ചടങ്ങിൽ കേരള ഗവ:ക്ഷേമനിധി ബോഡ് മെമ്പർ ആയി തെരെഞ്ഞെടുത്ത കുഞ്ഞാവു ഹാജിക്ക് വെട്ടം യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് സഫറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ
യൂണിറ്റ് പ്രതിനിധികൾ
പൊന്നാട അണിയിച്ചു.
നിർദ്ധരായ രോഗികൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്
വെട്ടം യൂണിറ്റ് നടത്തിയ
ബിരിയാണി ചാലൻജിനു 6 കുടുംബങ്ങൾക്കുള്ള ധനസഹായവും സഹകരിച്ച യൂണിറ്റ് മെമ്പർ മാർക്കുള്ള
മെമ്മന്റോകൾ കുഞ്ഞാവു ഹാജി വിതരണം ചെയ്തു. 

വെട്ടം യുണിറ്റ് യൂത്ത് വിംഗ് പ്രവർത്തകരുടെ സാനിധ്യം ശ്രദ്ധിക്കപ്പെട്ട യോഗത്തിന് 
മണ്ഡലം പ്രസിഡന്റ് കെ കെ ഹൈദ്രോസ് തങ്ങൾ എ ആർ നഗർ അധ്യച്ചത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എംകെ സൈനുദ്ധീൻ ഹാജി സ്വാഗതവും വെട്ടം യൂണിറ്റ് ട്രഷറർ ആബിദ് മലബാർ
നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}