എസ്.വൈ.എസ് ജില്ലാ കാർഷിക ശിൽപശാല"കന്നിക്കൊയ്ത്ത് " പ്രൗഢമായി

ആനക്കയം: പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സംഘടിപ്പിക്കുന്ന "കന്നിക്കൊയ്ത്ത് "  ജില്ലാ കാർഷിക ശിൽപശാല സമാപിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം പി.ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.സൈതലവി ദാരിമി ആനക്കയം പ്രാർത്ഥന നിർവ്വഹിച്ചു. കാർഷിക രംഗത്തെ അത്യാധുനിക സാധ്യതകൾ, വിഷരഹിത പച്ചക്കറിയുടെ വ്യാപനം, സംഘകൃഷി, അടുക്കളത്തോട്ടം തുടങ്ങിയ വ്യത്യസ്ത പദ്ധതികളെ കുറിച്ചുള്ള വിവിധ സെഷനുകൾക്ക് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞൻ ഡോ. പി.കെ.അബ്ദുൽ ജബ്ബാർ,കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.മുസ്തഫ കുന്നത്താടി,മുഹമ്മദ് മാസ്റ്റർ ക്ലാരി,സൈദ് മുഹമ്മദ് അസ്ഹരി, പി.കെ.മുഹമ്മദ് ശാഫി എന്നിവർ നേതൃത്വം നൽകി.കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിച്ച് കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുകയും ചെയ്തു. കാർഷിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ജില്ലയിലെ  മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. സയ്യിദ് മുബശിർ തങ്ങൾ,സയ്യിദ്  ഹൈദരലി തങ്ങൾ, ജില്ലാ ഭാരവാഹികളായ സി.കെ.ശക്കീർ,മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ,  കെ.സൈനുദ്ദീൻ സഖാഫി,പി.ടി.നജീബ്, അബ്ദു നാസർ പാണ്ടിക്കാട്, ഖാസിം ലത്വീഫി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}