വേങ്ങര: കേരള സംസ്ഥാന എക്സൈസ് വകുപ്പ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാകമായി വേങ്ങര നിയോജക മണ്ഡലം ജനകീയ പ്രതിരോധ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് മധൂ സുദനൻ പിള്ള സ്വാഗതം പറഞ്ഞു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി സഫീർ ബാബു, സഫിയ മലേക്കാരൻ, ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, എ ആർ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്തലി കാവുങ്ങൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്പക്ടർ സാബു ആർ ചന്ദ്ര പരിപാടിയിൽ കേസ് വിവരണം നടത്തി. പരപ്പനങ്ങാടി റേഞ്ച് പ്രീവന്റീവ് ഓഫീസർ ടി പ്രജീഷ് കുമാർ പരിപാടിയിൽ ചർച്ചക്കുള്ള മറുപടി നൽകി. തിരൂരങ്ങാടി സർക്കിൾ പ്രീവന്റീവ് ഓഫീസർ ടി വി ജ്യോതീഷ് ചന്ദ്ര പരിപാടിക്ക് നന്ദിയും പറഞ്ഞു.