ഊരകം പഞ്ചായത്തിൽ മേരാ മാട്ടി മേരാ ദേശ് പരിപാടികൾക്ക് തുടക്കമായി

വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പ്രവർത്തകരും സാഗർ ക്ലബ്‌ മിനി ബസാറും മലബാർ കോളേജ്, ബോയ്സ് സ്കൂൾ എൻ എസ് എസ് എന്നിവർ സംയുക്തമായി രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള മേരാ മാട്ടി മേരാ ദേശ് പരിപാടി ഊരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ 75 ഓളം വൃക്ഷതൈകൾ നട്ടുകൊണ്ട് ആരംഭം കുറിച്ചു.

ഊരകംഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മൻസൂർകോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മെമ്പർമാരായ അബുതാഹിർ പി കെ, അഷ്‌റഫ്‌ എൻ പി, സൈദലവി, ഹംസ, ഹന്നത് മൻസൂർ, ഷിബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി ,ഷെരിഫ് മാസ്റ്റർ എൻ വൈ കെ കോർഡിനേറ്റർമാരായ അസ്‌ലം, രഞ്ജിത്ത് എൻ എസ് എസ് വോളന്റീർസ്, സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ്‌ കെ കെ , സെക്രട്ടറി അഫ്സൽ കെ കെ, സാഗർ ക്ലബ്‌ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ പഞ്ചപ്രൻ പ്രതിജ്ഞ, പഞ്ചായത്തിലെ മണ്ണ് ശേഖരണം എന്നിവയും സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}