നാടിന്റെ ഉത്സവമായി എടക്കാപറമ്പ് ഗവ. എൽ.പി സ്കൂളിലെ ഓണാഘോഷം

കണ്ണമംഗലം: എടക്കാപറമ്പ് ജി.എൽ.പി സ്കൂളിലെ ഓണാഘോഷം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ ഉദ്‌ഘാടനം നിർവ്വഹിച്ചു.  
 
അമ്മമാരും ടീച്ചർമാരും തമ്മിലുള്ള വടംവലി മത്സരത്തിൽ അമ്മമാർ ജേതാക്കളായി. തുടർന്ന് പി.ടി.എ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും തമ്മിലുള്ള വടംവലി മത്സരവും ആവേശമായി. ആയിരത്തോളം പേർ മെഗാഓണസദ്യയിൽ പങ്കെടുത്തു. 

ഭീമൻ പൂക്കളമൊരുക്കിയതും മൂന്നാം ക്ലാസ് വിദ്യാർത്ഥി അനൽക്ക മാവേലിയായി  വേഷമിട്ടതും  കുരുന്നുകൾക്ക് കൗതുകമായി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി കസേരക്കളി, തൊപ്പി കൈമാറൽ, ബലൂൺ പൊട്ടിക്കൽ തുടങ്ങി നിരവധി  മത്സരങ്ങൾ സംഘടിപ്പിച്ചു.  വിജയികളെ പി ടി എ പ്രസിഡൻ്റ് ഇ കെ ഖാദർ ബാബു അനുമോദിച്ചു. 

എസ് എം സി ചെയർമാൻ പുള്ളാട്ട്  സലീം മാസ്റ്റർ, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത്, സ്റ്റാഫ് സെക്രട്ടറി എ. നസീർ, എന്നിവർ സംസാരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ,  കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹസീന തയ്യിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,  പഞ്ചായത്ത് സെക്രട്ടറി, 
പൊതുപ്രവർത്തകർ, വിവിധ ക്ലബ് അംഗങ്ങൾ, പൗരപ്രമുഖർ, സന്നദ്ധ സംഘടനകളുടെ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തവും പി ടി എ യുടെ സംഘാടന മികവ് കൊണ്ടും ഓണാഘോഷം നാടിൻ്റെ ഉത്സവമായി.

നൂറുദ്ധീൻ തോട്ടുങ്ങൽ,
രജീഷ് അമ്മാറമ്പത്ത്, മുജീബ് പി പി, ജാഫർ കെ, ഷാനിബ് എ,
കെ.ടി രാജേഷ്, സബീഹ് കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}