ഭീമൻ പൂക്കളത്തിനു ചുറ്റും നൃത്തം ചെയ്ത് വിദ്യാർത്ഥിനികൾ

വേങ്ങര: അധ്യാപികമാരും വിദ്യാർഥിനികളും ചേർന്ന് നിർമ്മിച്ച ഭീമൻ പൂക്കളത്തിനു ചുറ്റും കുട്ടികൾ നൃത്തം ചെയ്തു. ഇരുമ്പുചോല എ. യു. പി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ പി. ടി. എ പ്രസിഡന്റ് അബ്ദുൽ റഷീദ് ചെമ്പകത്ത് ഉദ്ഘാടനം ചെയ്തു. സദ്യക്ക് ശേഷം നടന്ന ഓണ സർക്കസ്‌ കൗതുകമായി.  

സ്കൂൾ രക്ഷാ കർത്തൃ സമിതി വൈസ് പ്രസിഡസ്ന്റുമാരായ ഇസ്മായിൽ തെങ്ങിലാൻ, കെ. അൻളൽ, ഹനീഫ പാറയിൽ, സീറുന്നീസ, ബേബി, മുനീർ, ഓണാഘോഷക്കമ്മിറ്റി കൺവീനർ വി. എസ് അമ്പിളി, കെ. കെ മിനി, കെ. നൂർജഹാൻ, ഹൈഫ അമീർ, കെ. എം. എ ഹമീദ്, പി. അബ്ദുൽ ലത്തീഫ്, ടി. പി അബ്ദുൽ ഹഖ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}