കലകൾ മൂല്യാധിഷ്ഠിതമാകണം: പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ

വേങ്ങര: ധാർമികതയും നൈതികതയും പ്രസരിപ്പിക്കാൻ കലകൾ മൂല്യാധിഷ്ഠിതമായിരിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
വേങ്ങര ബദ്‌രിയ്യ ശരീഅത്ത് കോളേജ് ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. 

മനുഷ്യ മനസ്സിനെ സംസ്കരിക്കുന്നതിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഘടകമാണ് കലകൾ. മനുഷ്യൻ ആത്മീയപരമായ ഉന്നതി നേടാനുള്ള വഴിയാണ് സൂഫിസം. കലയും സൂഫിസവും ചേർത്ത് വെച്ച് ഒരുക്കിയ ബദ്‌രിയ്യ കലോത്സവം "കുൻ ഫയകൂൻ" മാതൃകാപരമാണെന്നും തങ്ങൾ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന  മത്സരപരിപാടികള്‍ ഇന്ന് രാത്രിയോടെ സമാപിക്കും.

നാല് ഭാഷകളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരയിനങ്ങളിൽ തര്‍ബിയ,തസ്‌കിയ,തസ്ഫിയ എന്നീ മൂന്ന് ഗ്രൂപ്പുകളായാണ് മത്സരാർത്ഥികൾ  മാറ്റുരയ്ക്കുന്നത്.
ചടങ്ങിൽ കോളേജ് പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം അധ്യക്ഷനായി. തുടർന്ന് നടന്ന ഇഷ്ഖ് മജ്ലിസിന് ബഷീര്‍ ഫൈസി ദേശമംഗലം നേതൃത്വം നല്‍കി.
പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 

കെ പി വല്യപ്പു ഹാജി, കെപി ചെറീത് ഹാജി, പി പി ഹംസ, കെ പി അബ്ദു, കെ കെ ഹംസ മാസ്റ്റർ, താഹിർ ഫൈസി അബ്ദുറഹ്മാന്‍ നിസാമി, ഹുസൈന്‍ വാഫി, മൂസ ഫൈസി, റഫീഖ് വാഫി, ശാക്കിര്‍ ഹുദവി, സാലിം വാഫി, മിന്നത്ത് റഹ്മാന്‍ ഹൈതമി, മുഫ്‌ലിഹ്, ഷബീർ, ഷിബിലി, ഷബീബ്, അംജദ്, അസ്‌ലം,ജുനൈദ്, നാസിം,ഉനൈസ്,  ഫാസിൽ, മുഹൈമിൻ, സിനാൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}