പുകയൂർ ജിഎൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

എ.ആർ.നഗർ: പുകയൂർ ജിഎൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക പി.ഷീജ,പിടിഎ പ്രസിഡണ്ട് സി വേലായുധൻ, എസ്.എം.സി ചെയർമാൻ പി.അബ്ദുള്ളകോയ തുടങ്ങിയവർ നേതൃത്വം നൽകി.

രക്ഷിതാക്കളുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര, വഞ്ചിപ്പാട്ട് എന്നിവയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വടംവലിയും വിദ്യാർത്ഥികൾക്കായി ഓണക്കളികളും സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}