വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം വേങ്ങര വ്യാപാര ഭവൻ ഹാളിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ടി.കെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിഷ്ണു നാരായണൻ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്ത് കർഷകരെ ആദരിച്ചു.
ബാലൻ ചിറയിൽ, കുഞ്ഞീൻ ഇരുമ്പൻ, അമീർ തച്ചപ്പറമ്പിൽ, ബാഹുലേയൻ പുളിക്കൽ, കൊറ്റികുട്ടി ആയമ്പാടി പുരയ്ക്കൽ, ശീഷൈഖ് കൊടക്കാട്ടിലകത്ത്, അബ്ദുറഹീം മനയം തൊടി, മുഹമ്മദലി ഉള്ളാടൻ, ഷൗക്കത്തലി ചെമ്പൻ, ഉണ്ണികൃഷ്ണൻ എം.പി(വാർഡ് മെമ്പർ- 13 ), സൈനുൽ ആബിദ് തുടങ്ങി വിവിധ വിഭാഗത്തിൽ പെട്ട 12 കർഷകരെ പരിപാടിയിൽ ആദരിച്ചു.
പരിപാടിയിൽ വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗിരിജ പദ്ധതി വിശദീകരിച്ചു. സമീറ പുളിക്കൽ ( ജില്ലാ പഞ്ചായത്ത് അംഗം), സഹീർ ബാബു ( ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാർ), വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി അംഗങ്ങായ ഹസീന ബാനു, സലീം എ കെ, ആരിഫ മടപ്പള്ളി, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക പ്രതിനിധികൾ ,CDS ചെയർപേഴ്സൺ പ്രസന്ന, വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എന്നിവർ ആശംസകളറിയിച്ചു.
കൃഷി അസിസ്റ്റന്റ് റിനി എബ്രഹാം നന്ദിയറിയിച്ചു. പരിപാടിയിൽ 100 ൽ പരം ആളുകൾ പങ്കെടുത്തു.