39 മത് എ കെ പി എ വേങ്ങര യൂണിറ്റ് സമ്മേളനം നടത്തി

വേങ്ങര: ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ വേങ്ങര യൂണിറ്റ് സമ്മേളനം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സുനിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെ സമ്മേളനത്തിന് തുടക്കമായി. യൂണിറ്റ് പ്രസിഡണ്ട് രാഹുൽ ഗ്രേസ് അധ്യക്ഷനായി വേങ്ങര മേഖലാ പ്രസിഡന്റ് റസീം വൈറ്റ് മാർക്ക് ഉദ്ഘാടനം നിർവഹിച്ചു. 
ജില്ലാ ജോയിൻ സെക്രട്ടറി സുനിൽ വിഎസ് മുഖ്യ പ്രഭാഷണം നടത്തി.

രജിത്ത് ദൃശ്യ ഒരു വർഷത്തെ കമ്മറ്റിയുടെ പ്രവർത്തന  റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ അവതരിപ്പിച്ചു.

മേഖലാ സെക്രട്ടറി ഹാറൂൺ  ട്രഷറർ ഹുസൈൻ,
ജില്ലാ ക്ഷേമനിധി ഇൻ ചാർജ് സൈതലവി, കെ വി മാനുക്കുട്ടി മാസ്റ്റർ, യൂണിറ്റ് ഇൻ ചാർജർ ഫായിസ്, റെജു ഗാലക്സി, നൗഷാദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയികളായ റെജു ഗാലക്സി, റാഷിദ് പി ടി, റിയാസ് ആർ എസ്, ഷാഫി ഫോട്ടം ക്യാച്ചർ എന്നിവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പി ആർ ഓ ശരത്ത് പടിക്കൽ നന്ദി രേഖപ്പെടുത്തി.

ആവശ്യങ്ങൾ.....
സ്റ്റുഡിയോ സംബന്ധമായ ഫോട്ടോഗ്രാഫി വർക്കുകൾ ഈ സേവാ കേന്ദ്രങ്ങൾ മറ്റു ഓൺലൈൻ സ്ഥാപനങ്ങൾ എന്നിവ 
സ്റ്റുഡിയോകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന രൂപത്തിൽ ചെയ്യുന്നത് നിയമപ്രകാരം നിർത്തലാക്കാൻ ഗവൺമെൻറ്  നോട് ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}