ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ കായികമേള ചാമ്പ്യൻഷിപ്പ് ''മഞ്ഞപ്പടക്ക് "

ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ തല കായികമേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി Yellow House - ലെ മഞ്ഞപ്പട ചാമ്പ്യൻമാരായി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ.മെമൂനത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശിഹാബ് അധ്യക്ഷനായി.

റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാല് ഹൗസുകളിലായി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് കായിക മേളയിൽ പങ്കെടുത്തത്. 
       
സ്കൂൾ ഓപ്പൺ ഓഡിറ്റാേറിയത്തിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ ഹെഡ്മാസ്റ്റർ സി.അബ്ദുറഷീദ് മാസ്റ്റർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
      
സക്കരിയ്യ മാസ്റ്റർ, അബ്ദുറഷീദ് മാസ്റ്റർ, രജിത്ര ടീച്ചർ, സഹദിയ ടീച്ചർ, ഷൗക്കത്ത് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}