മലപ്പുറം മൗലിദ് പ്രൗഢമായി

മലപ്പുറം: "തിരുനബി (സ) യുടെ സ്നേഹ ലോകം" എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടന്ന മലപ്പുറം മൗലിദ് പ്രൗഢമായി. കോട്ടപ്പടി ടൗൺ സുന്നി മസ്ജിദ് പരിസരത്ത് മീലാദ് സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയുസുന്ന പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി അധ്യക്ഷത വഹിച്ചു.  

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ,സോൺ പ്രസിഡണ്ട് . പി.സുബൈർ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സി.കെ.ശക്കീർ, അബ്ദുറഹീം കരുവള്ളി, പി.പി.മുജീബ് റഹ്മാൻ, എം.ദുൽഫുഖാർ സഖാഫി, കെ.സൈനുദ്ദീൻ സഖാഫി,  കെ.നജ്മുദ്ദീൻ സഖാഫി, ടി.സിദ്ദീഖ് മുസ്‌ലിയാർ,ടിപ്പു സുൽത്താൻ അദനി,പി. മൂസക്കുട്ടി ഹാജി, ജൗഹർ അദനി  തുടങ്ങിയവർ സംസാരിച്ചു.  പരിപാടിയുടെ  ഭാഗമായി മൗലിദ് സദസ്സും ടൗണിൽ ഭക്ഷണം, പായസം  വിതരണവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}