വേങ്ങര: പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന ക്ലാസ് തറയിട്ടാലിലുള്ള കിംങ്സ് ഇന്റോർ സ്റ്റേഡിയത്തിലാണ് ആദ്യ ഘട്ട പരിശീലനം തുടങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ വച്ച് വൈകുനേരം 4.30 മുതൽ 5.30 വരെ പരിശീലനമുണ്ടാകും, ശേഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്ക് പരിശീലനം നൽകും.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. പിടി റ സിയ, ഇ കെ സൈദു ബിൻ ,ഉമൈബ ഊർഷമണ്ണിൽ, സഫിയ മലേ ക്കാരൻ , ടി പി സുമിത്ര, ഐക്കാടൻ വേലായുധൻ, എ പിഷാഹിദ, നസീമ സിറാജ്, അംജതജാസ്മിൻ, ഫസ്ന ആബിദ്, ടി ആബിദ, താഹിറ എടയാടൻ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോക്ടർ ഉസ്മാൻ, ഇ കെ സുബൈർ, വി എസ് ബഷീർ എന്നിവർ പ്രസംഗിച്ചു. ശ്രീരാഗ് പരിശീലനത്തിന് നേതൃത്വം നൽകി.