ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വായ മൂടി സമരം നടത്തി

ഊരകം: കേന്ദ്ര സർക്കാർ കൻകറന്റ് ലിസ്റ്റിൽ വായന ശാലകളെ ഉൾപെടുത്തി  സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കത്തിനെതിരിൽ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്ന് ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് അഭിപ്രായപെട്ടു. 

ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനു എതിരിൽ വായ മൂടി സമരവും സംഘടിപ്പിച്ചു. സമരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്  ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രിസിഡന്റ്പറമ്പൻ സൈതലവി  അധ്യക്ഷത വഹിച്ചു.
സി പി നിയാസ്, യൂ എം ഇബ്രാഹിം, പങ്ങാട് ജംഷീദ്, എം കെ മുഹമ്മദലി, പാലേരി എറമുള്ള എൻ റഷീദ്  എന്നിവർ പ്രസംഗിച്ചു. എൻ ടി സകീർ ഹുസൈൻ സ്വാഗതവും എം സി ആഷിക് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}