പറപ്പൂർ: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പറപ്പൂർ പുഞ്ചപ്പാടം തോട് നവീകരിച്ചു. പറപ്പൂർ പഞ്ചായത്തിലെ 2, 3, 5, 7 വാർഡുകളിലൂടെ കടന്ന് പോകുന്ന തോട് കിഴക്കേ ഇരിങ്ങല്ലൂർ പാടത്തെ 70 ഏക്കർ നെൽകൃഷിക്ക് പ്രയോജനം ചെയ്യുന്നതാണ്. 30 ലക്ഷം രൂപ ചെലവിലാണ് തോടിൻ്റെ ഇരവശങ്ങളിലുമായി പാർശ്വഭിത്തി സ്ഥാപിച്ചത്. പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് എം ബെൻസീറ നിർവ്വഹിച്ചു.
ഡിവിഷൻ മെമ്പർ സഫിയ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കുഞ്ഞമ്മദ് മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ.കെ സൈദുബിൻ, പി.ടി റസിയ, കൃഷി ഓഫീസർ അൻസീറ, പഞ്ചായത്തംഗങ്ങളായഎ.പി ഹമീദ്, എ.പി ഷാഹിദ ലക്ഷ്മണൻ ചക്കുവായിൽ, ഫസ്ന ആബിദ്, ടി.ആബിദ, പാടശേഖര സമിതി പ്രസിഡൻ്റ് ഇ.കെ അബ്ദുൽ ഖാദർ, മുഹമ്മദ്,എൻ മജീദ് മാസ്റ്റർ, ബഷീർ നല്ലൂർ, പി.മുഹമ്മദ്, ഒ.പി സൈതലവി ഹാജി, പി.ജയപ്രകാശ്, ഷാഹുൽ ഹമീദ്, അബ്ദുൽസലാം, ഇ.കെ അസീസ്, അമീർ, കെ.കെ അബ്ദുറഹ്മാൻ, ടി.പി അനീസ്, കെ.പി ഇബ്രാഹിം, ടി.സി ഷംസു,മോഹനൻ നായർ, ടി.സി ലത്തീഫ് എന്നിവർ സംബന്ധിച്ചു.