കണ്ണമംഗലം: പഞ്ചായത്തിലെ മൂന്നാം വാർഡിലെ വട്ടപ്പൊന്ത പെരണ്ടക്കൽ റോഡിലൂടെയുള്ള യാത്ര ദുരിതമയം. ഇവിടെ റോഡ് റീ ടാറിങ് നടത്തിയിട്ട് ഏറെക്കാലമായി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. നിലവിൽ ഒരു കോടി രൂപ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയായിട്ടും പണി ആരംഭിക്കാൻ പോലുമായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പണി ആരംഭിച്ച് നാട്ടുകാരുടെ പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റി ജില്ലാ പഞ്ചായത്തിന് നിവേദനം കൈമാറി.
റോഡ് ഉടൻ അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. എം കെ നൗഫൽ അധ്യക്ഷനാ യി. കെ സുബ്രഹ്മണ്യൻ, പി സുനിൽ, പി നവാബ് എന്നിവർ സംസാരിച്ചു.