സൗജന്യ നേത്ര പരിധോനയും തിമിര നിർണയ ക്യാമ്പും നടത്തി

വേങ്ങര: ലയൺസ് ക്ലബ്ബും വേങ്ങര ബ്ലോക്ക് പഞ്ചായത്തും തിരൂർ അൽ മനാര കണ്ണാശുപത്രിയും വൈബ് ഗ്രൂപ്പും സംയുക്തമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വെച്ച് സൗജന്യ നേത്ര പരിധോനയും തിമിര നിർണയ ക്യാമ്പും നടത്തി. ഇരുനൂറില്പരം ആളുകൾ പങ്കെടുത്ത ക്യാമ്പ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സലാം ഹൈറയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബേനസീറ ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുഹജാബി ഇബ്രാഹിം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഫിയ, പറങ്ങോടത്ത് അബ്ദുൽ അസീസ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ മുനീർ ബുഖാരി, നൗഷാദ് വടക്കൻ, ലത്തീഫ് മാങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. 
ക്യാമ്പിൽ നിർധനരായ നൂറോളം പേർക്ക് സൗജന്യ കണ്ണട ഫ്രെയിം വിതരണം ചെയ്തു, ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്ത നിർധനരായ അഞ്ചു രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}