വലിയോറ ഏരിയ മീലാദ് വിളംബര റാലി നടത്തി

വേങ്ങര: വലിയോറ ഏരിയ സുന്നി കോർഡിനേഷൻ കമ്മിറ്റി വർഷം തോറും നടത്തി വരുന്ന വലിയോറ ഏരിയ മീലാദ് വിളംബര റാലി പ്രൗഡമായി സമാപിച്ചു. വൈകുന്നേരം 4.30ന്  മുണ്ടക്കപ്പറമ്പ് നിന്ന് ആരംഭിച്ചു കാളിക്കടവ് സമാപിച്ചു. 

സമാപന സംഗമം അബ്ദുൽ അസീസ് സഖാഫി എലമ്പ്ര ഉദ്ഘാടനം ചെയ്തു. യൂസുഫ് സഖാഫി കുറ്റാളൂർ സന്ദേശം പ്രഭാഷണം നടത്തി.   വലിയോറയിലെ മഹല്ല് നേതൃത്വം, മത സാമൂഹിക സംസ്കാരിക രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു. 

ചുള്ളിപ്പറമ്പ്, മനാട്ടിപ്പറമ്പ്, ചിനക്കൽ പുത്തനങ്ങാടി, പരപ്പിൽ പാറ, അടക്കാപ്പുര, മുതലമാട്, കാളിക്കടവ്, പാണ്ടികശാല സ്ഥലങ്ങളിൽ നിന്ന് 1000 ത്തോളം പേർ റാലിയിൽ അണി നിരന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}