സ്വച്ഛതാലീഗിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയുടെ ശുചീകരണയജ്ഞം

തിരൂരങ്ങാടി : ഇന്ത്യൻ സ്വച്ഛതാലീഗ് ശുചീകരണപദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭയിലെ മുഴുവൻ ഭാഗങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഞായറാഴ്ച രാവിലെ ചെമ്മാട് അങ്ങാടിയിൽ നടത്തിയ ശുചീകരണത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ശുചീകരണത്തൊഴിലാളികൾ എന്നിവർ പങ്കാളികളായി.

വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങൾ ശുചീകരിക്കുകയും ഉടമകൾക്ക് നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു. ഡിവിഷനുകളിൽ ശുചിത്വസമിതി യോഗങ്ങൾ ചേരാനും ഹരിത കർമസേനയുടെ വാതിൽപടി സേവനം ഡിവിഷനുകളിൽ എല്ലാവീടുകളിലും നടപ്പാക്കാനും തീരുമാനിച്ചു.

ചെമ്മാട്ട് നടന്ന ശുചീകരണം നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി.പി. സുഹ്റബി, സി.എം. അലി, റംല കക്കടവത്ത്, പി.കെ. അബ്ദുൽ അസീസ്, ജാഫർ കുന്നത്തേരി, സമീന മൂഴിക്കൽ, സി.പി. സുലൈഖ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}