വേങ്ങര: കേന്ദ്ര സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരേ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വേങ്ങര പഞ്ചായത്ത് കമ്മിറ്റി കാൽനട ജാഥ നടത്തി.
ചേറ്റിപ്പുറം മാട്ടിൽ നിന്നാരംഭിച്ച ജാഥ കച്ചേരിപ്പടി, പറമ്പിൽ പടി, താഴെ അങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണശേഷം വേങ്ങര അങ്ങാടിയിൽ സമാപിച്ചു. കെ.എസ്.ടി.എ. സംസ്ഥാനകമ്മിറ്റി അംഗം സി. ഷക്കീല ഉദ്ഘാടനംചെയ്തു.
ജാഥാ കാപ്റ്റൻ തങ്കം രാമകൃഷ്ണൻ, വൈസ് ക്യാപ്റ്റൻ പറങ്ങോടത്ത് സൗദ, പി.പി. ഷീല ദാസ്, പി. അജിത ഭാമ, സി. ശ്രിമിതാ മോൾ, യു. അഞ്ജുഷ, പി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപനസമ്മേളനം അഡ്വ. ടി.പി. റഹ്ന സബീന ഉദ്ഘാടനംചെയ്തു.