കടലുണ്ടിപ്പുഴയിൽകരയിടിച്ചിൽഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു

വേങ്ങര : കൂരിയാട് കടലുണ്ടിപ്പുഴയ്ക്കുസമീപം കരയിടിയുന്നൂവെന്ന പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാരസംവിധാനത്തിൽ നൽകിയ പരാതിയിലാണ് മലപ്പുറം ഇറിഗേഷൻ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ പി. ഷബീബിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനനടത്തിയത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പുതിയപാലം നിർമിക്കാനായി നീക്കിയ മൺകൂനകൾ പുഴയിൽത്തന്നെ ഇട്ടിരുന്നു.

ഇതുകാരണം പുഴ ഗതിമാറി രൂപപ്പെട്ട കുത്തൊഴുക്കാണ് കരയിടിച്ചിലിന്‌ വേഗംകൂടാൻ കാരണമെന്ന് കുടുംബങ്ങൾ പരാതിപ്പെട്ടിരുന്നു. വിളക്കീരി കുറ്റിപ്പുറത്ത് ഗോപാലകൃഷ്ണൻ നായർ, വിളക്കിരിയിൽ പടിഞ്ഞാറയിൽ ജനാർദ്ദനൻ നായർ, വിളക്കിരി പൂളക്കണ്ണിൽ സായിറാം തുടങ്ങിയവരുടെ വീടിനോടുചേർന്ന ഭാഗങ്ങളിലാണ് കരയിടിഞ്ഞത്.

കനത്ത മഴ ദിവസങ്ങളിൽ കുടുംബങ്ങൾ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. കരയോടൊപ്പം തേക്ക്, പ്ലാവ്, കായ്ച്ചുനിൽക്കുന്ന തെങ്ങ് അടങ്ങിയ നിരവധി വൻമരങ്ങളും വെള്ളത്തിൽവീണ് ഒഴുക്കിൽപ്പെട്ടിരുന്നു.

ടപാലത്തിന്റെ ഭാഗത്തെ കുത്തൊഴുക്കുതന്നെയാണ് കരയിടിച്ചിലിനുകാരണമെന്ന് ഉദ്യോഗസ്ഥസംഘം അഭിപ്രായപ്പെട്ടു. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനും ഇറിഗേഷൻ ചീഫ് എൻജിനീയർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു.

ദേശീയപാത അതോറിറ്റിയെക്കൊണ്ടുതന്നെ പ്രശ്നപരിഹാരത്തിനു ശ്രമം നടത്തുമെന്ന് എ.ഇ. പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}