വിഎ ആസാദ് സാഹിബ് സ്മാരക സ്റ്റേഡിയം നവീകരണം; ഫന്റാസ്റ്റിക് പുതിയങ്ങാടി നിവേദനം നൽകി

ഏ ആർ നഗർ: അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികൾക്ക് കളിക്കുന്നതിനും മറ്റും വിഎ ആസാദ് സാഹിബ് സ്മാരക സ്റ്റേഡിയം മാത്രമാണ് ഉള്ളത്. ഈ സ്റ്റേഡിയം നവീകരിക്കുന്നതിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ ജോലികൾ ഒന്നും തന്നെ നടന്നിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് സ്റ്റേഡിയത്തിന്റെ പണി തുടങ്ങണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് വേങ്ങര എം എൽ എ കുഞ്ഞാലിക്കുട്ടിക്ക് ഫന്റാസ്റ്റിക് പുതിയങ്ങാടി സെക്രട്ടറി കെഎം സുനേഷ് നിവേദനം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}