ചേറൂർ: ചാക്കീരി അഹമ്മദ്കുട്ടി മെമ്മോറിയൽ ജി.എം.യു.പി സ്കൂൾ പ്രീപ്രൈമറി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വരയുത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും ചേർന്ന് ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
നിരവധി രക്ഷിതാക്കൾ പങ്കെടുത്ത പരിപാടിയുടെ സമാപന ചടങ്ങ് പ്രധാനാധ്യാപകൻ സത്യൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് പി. ടി. മുജീബ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ, അധ്യാപകരായ ബീന, പ്രജിത, ബിന്ദു, പ്രവിത, ഫാരിസ, ദീപിക, പ്രിയ, തശ്രീഫ, സീത എന്നിവർ നേതൃത്വം നൽകി.