കണ്ണമംഗലം ധർമ്മഗിരി:
വയനാട് ജില്ലയിലെ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി കണ്ണമംഗലം ധർമ്മഗിരി ഐഡിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ.ആർ.സി, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ വള്ളുവമ്പ്രം ഡ്രസ്സ് കലക്ഷൻ സെന്റർ പ്രതിനിധികൾക്ക് കൈമാറി.
IRW വിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടി ആംബുലൻസും അതിലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ഷംസുദ്ദീൻ.കെ വിദ്യാർത്ഥികൾക്ക്
പരിചയപ്പെടുത്തി.
IRW സ്റ്റേറ്റ് ലീഡർ ബഷീർ ഷർഖിയും, IRW മലപ്പുറം ജില്ലാ PR സെക്രട്ടറി സദറുദ്ദീൻ.എൻ.കെ യും പ്രഥമ ശുശ്രുഷയെപ്പറ്റി ബോധവത്കരണ ക്ലാസ്സ് നടത്തി.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ഇ.കെ. ശബീബ്, മാനേജർ അബ്ദുറഹിമാൻ പി പി, സ്കൗട്ട് മാസ്റ്റർ മൻസൂർ ടി.ടി, എസ്.എസ്. ക്ലബ് കൺവീനർ മിസ്ഹബ്, ജെ.ആർ.സി കൗൺസിലർ ദീപ.പി, തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ നിഷാദ്.പി യോഗം ഉദ്ഘാടനം ചെയ്തു, ജെ.ആർ.സി. കാഡറ്റ് ഫാത്തിമ മെഹ്‌ന നന്ദി പറഞ്ഞു.