ബദ്‌റുദ്ദുജ മീലാദ് സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു.

വേങ്ങര: കുറ്റാളൂര്‍  ബദ്‌റുദ്ദുജ ഇസ്ലാമിക് സെന്ററിന് കീഴില്‍ ഒക്ടോബര്‍ 9ന് നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ടി.ടി അഹ്‌മദ് കുട്ടി സഖാഫി (ചെയര്‍മാന്‍), ഒ.കെ കുഞ്ഞാപ്പു ഖാസിമി പാലാണി, ഇബ്രാഹീം ബാഖവി വെങ്കുളം, ഹനീഫ മാസ്റ്റര്‍ ഊരകം (വൈ. ചെയര്‍മാന്‍), യൂസുഫ് സഖാഫി കുറ്റാളൂര്‍ (കണ്‍വീനര്‍), ഹമീദ് മുസ്‌ലിയാര്‍ മുട്ടുംപുറം, റഷീദ് ചാലില്‍കുണ്ട്, എ.പി ഇബ്രാഹീം ഫാസില്‍ (വൈസ്. കണ്‍ വീനര്‍), കെ.പി സൈതലവി ഹാജി ചേറൂര്‍ (ഫിനാന്‍സ് ചെയര്‍മാര്‍), കാപ്പില്‍ അബ്ദുറഹാമാന്‍ ഹാജി, അക്ബര്‍ ഹാജി ചേറൂര്‍(ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 9ന് തിങ്കളാഴ്ചയാണ് ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കുന്ന മീലാദ് മഹാ സമ്മേളനം നടക്കുക. ബഹുജന മീലാദ് റാലി, മൗലിദ് മജ്‌ലിസ്, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയുടെ വാര്‍ഷിക മദ്ഹുറസൂല്‍ പ്രഭാഷണം, തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത് വാര്‍ഷിക മജ്‌ലിസും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി സംബന്ധിക്കും.
കണ്‍വെന്‍ഷന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്്തു. ടി.ടി അഹ്‌മദ് കുട്ടി സഖാഫി, ഒ.കെ കുഞ്ഞാപ്പു ഖാസിമി പാലാണി, ഇബ്രാഹിം ബാഖവി വെങ്കുളം, എ.പി അബ്ദുഹാജി പ്രസംഗിച്ചു.  സയ്യിദ് അലവി ബുഖാരി ചേറൂര്‍, അസീസ് സഖാഫി എലമ്പ്ര, ഹക്കീം സഅദി അണ്ടോണ ഹനീഫ മാസ്റ്റര്‍ ഊരകം, അതീഖുറഹ്‌മാന്‍ ഊരകം ഉവൈസ് അദനി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}