വേങ്ങര: വേങ്ങര കെഎസ്ഇബിയുടെ പരിധിയിലുള്ള പാക്കടപൂറായ താഴെങ്ങാടി ട്രാൻസ്ഫോർമറിന്റെ തൊട്ടരികിലുള്ള വൈദ്യുതിത്തൂൺ അപകടാവസ്ഥയിലാണെന്ന് പരാതി. വിദ്യാർഥികളും യാത്രക്കാരും തിങ്ങിനിൽക്കാറുള്ള റോഡരികിലാണ് തൂൺ സ്ഥിതി ചെയ്യുന്നത്.
എത്രയും പെട്ടെന്ന് ഇത് മാറ്റിസ്ഥാപിക്കണമെന്നാവശ്യ
പ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റേറ്റ് ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് അബ്ദുൽ റഹീം
പൂക്കത്ത്, എം.പി. അബൂബക്കർ
വേങ്ങര എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.