വേങ്ങര: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) വേങ്ങര ചാപ്റ്റർ ജൈത്ര 2023 ന്റെ ഭാഗമായി ജെ. സി. ഐ വേങ്ങരയും ബ്ലഡ് ഡോനെഷൻ കേരളയും സംയുക്തമായി കോട്ടക്കൽ ആസ്റ്റർ മിംസിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് ഐ.പി.പി ഷാഫി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അഫ്സൽ അധ്യക്ഷത വഹിച്ചു.
വീക്ക് കോർഡിനേറ്റർ സുഫൈൽ പ്രോഗ്രാം ഡയറക്ടർ മാഷാൽ, സാജിത് അഷ്‌ഹബ്, ഷഫീഖ് നബീൽ തുടങ്ങിയവർ പങ്കെടുത്തു.
ജൈത്ര 2023 ന്റെ ഭാഗമായി
തുടർന്നുള്ള ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പ്, കുളം ശുചീകരണം, മരുന്ന് വിതരണം, യോഗ ക്യാമ്പ് തുടങ്ങി വിവിധ പ്രൊജക്ടുകൾ നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.