ഒരു വർഷമായി പതിമൂന്നുകാരനെ പീഡിപ്പിച്ച ദർസ് അധ്യാപകൻ അറസ്റ്റിൽ

മേലാറ്റൂര്‍: പതിമൂന്നുവയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ദര്‍സ് അധ്യാപകനും മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ സ്വദേശിയുമായ കരിക്കുംപുറത്ത് സൈനുദ്ദീൻ ഫൈസി (50) യെയാണ് മേലാറ്റൂര്‍ പോലീസ് ഇൻസ്പെക്ടര്‍ കെ.ആര്‍. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 

കുട്ടിയെ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പീഡനത്തിനിരയാക്കി വരികയായിരുന്നു. ഇതേ തുടര്‍ന്നു കുട്ടി ദര്‍സില്‍ തുടരുന്നതിന് വിസമ്മതം അറിയച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. 
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു മേലാറ്റൂര്‍ പോലീസ് അറിയിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. 

അന്വേഷണ സംഘത്തില്‍ എസ്‌ഐ രജിമോണ്‍, എഎസ്‌ഐ അനിത, സിപിഒ ആമീൻ, ഷംസു, സുര്‍ജിത്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}