വേങ്ങര: ജൈത്ര 2023 ന്റെ ഭാഗമായി വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങൾ ജെ സി ഐ വേങ്ങരയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ആയുർവേദിക് ഡിസ്‌പെൻസറി-പാക്കടപ്പുറായ, ആയുർവേദിക് ഹോസ്പിറ്റൽ, കൃഷിഭവൻ, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, വെറ്റിനറി ഹോസ്പിറ്റൽ, വേങ്ങര പഞ്ചായത്ത്, പബ്ലിക് വാട്ടർ റിസോഴ്സസ്-ബാലിക്കാട്, പബ്ലിക് ടോയ്ലറ്റ്, BSNL ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ വൃത്തിയാക്കി.
ചാപ്റ്റർ പ്രസിഡന്റ് അഫ്സൽ അധ്യക്ഷത വഹിച്ചു. വീക്ക് കോർഡിനേറ്റർ സുഫൈൽ പാക്കട പ്രോഗ്രാം ഡയറക്ടർ മാഷാൽ, ജെ സി ഷൗക്കത്ത് സാജിത് അഷ്‌ഹബ്, ഷഫീഖ്, ഷിബിലി, സെക്രട്ടറി വലീദ്,ഷമീൽ, അഹമ്മദ് അനഫ് , ഹുസൈൻ, അസ്ഹബ്, ഷഫീക് അലി, സാലിം, ഹുബൈബ്, നബീൽ തുടങ്ങിയവർ പങ്കെടുത്തു.