നാടിന്റെ അഭിമാനമായി അഭിമന്യു

വേങ്ങര: സംസ്ഥാന അണ്ടർ14 വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ല വോളിബോൾ ടീമിൽ ഇടം നേടിയ വലിയോറ പാണ്ടികശാലയിലെ പൈങ്ങാടൻ അഭിമന്യു നാടിൻറെ അഭിമാനമായി മാറി. ചെറുപ്രായത്തിൽ തന്നെ വോളിബോൾ പരിശീലനം നേടി മലപ്പുറം ജില്ലാ ടീമിൽ ഇടം നേടിയതോടെ വോളിബോളിന്റെ ഈറ്റില്ലമായ വലിയോറ ദേശം വീണ്ടും ശ്രദ്ധേയമാവുകയാണ്. 

ഈ മാസം29ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അണ്ടർ 14 സംസ്ഥാനവോളിബോൾ ചാമ്പ്യൻ ഷിപ്പിൽ മലപ്പുറം ജില്ലക്ക് വേണ്ടി അഭിമന്യുപങ്കെടുക്കും. 

പാണ്ടികശാലയിലെ പൈങ്ങാടൻമനോജ് - മിനി ദമ്പതികളുടെ മകനായ അഭിമന്യു വലിയോറ ഈസ്റ്റ് എ. എം. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും ഈ വിദ്യാലയത്തിലെ വോളിബോൾ ടീമിലെ മിന്നും താരവുമാണ്. വേങ്ങരസബ്ബ് ജില്ലാ സ്‌കൂൾ വോളി ബോൾ ടൂർണ്ണമെന്റിൽ അഭിമന്യുവിന്റെ മികച്ച പ്രകടനമാണ് ജില്ലാ വോളിബോൾ ടീമിൽ ഇടം നേടാൻ കാരണമായത്. ജില്ലാ വോളി ബോൾ ടീമിൽ ഇടം നേടിയ അഭിമന്യുവിനെ പാണ്ടികശാല യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉപഹാരം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}