നബിദിനാഘോഷ വേദിയിൽ ജനകീയ കളിയാട്ട കമ്മറ്റിയുടെ ഇരട്ടി മധുരം

കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്‌ലാം മദ്‌റസയിൽ നബിദിനാഘോഷ റാലി മഴ മൂലം അൽപ നേരം തടസ്സപെട്ടപ്പോൾ മദ്‌റസാ ഗ്രൗണ്ടിൽ വിശ്രമിക്കുന്ന കുട്ടികൾക്കും ഉസ്താദുമാർക്കും നാട്ടുകാർക്കും പ്രദേശത്തെ ഇതര മതസ്ഥരായ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ജനകീയ കളിയാട്ട കമ്മറ്റി ഐസ് ക്രീം വിതരണം ചെയ്തത് എല്ലാവർക്കും ആവേശം നൽകി.
മത സൗഹാർദ്ദത്തിന്റെ സന്ദേശം നൽകി നടത്തിയ മധുര വിതരണം സൗഹാർദ്ദത്തിന്റെ ഇരട്ടിമധുരമായി.

എം കെ.രാധാകൃഷ്ണൻ എന്ന പ്രേമൻ , ചെനക്കൽ കണ്ണൻ, ഹരിദാസൻ കെ.പി., വേലായുധൻ കരിയത്ത്, ഹരിഗോവിന്ദൻ കെ.പി , ശങ്കരൻ കുട്ടി എ.പി , വേലായുധൻ എ പി., ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

മദ്റസ പ്രസിഡന്റ് കെ.പി. ഹുസൈൻ ഹാജി, പ്രധാനാധ്യാപകൻ മുഹമ്മദ് നൗഫൽ സൈനി വാർഡ് മെമ്പർ കെ.വി ഉമ്മർകോയ എന്നിവർ സംഘാടകരെ അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}