കാര്‍ഷിക അറിവുകള്‍ നുകരാൻ വയലിലേക്ക് ഇറങ്ങി വിദ്യാർത്ഥികളും അധ്യാപകരുംഎ ആർ നഗർ: കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയും മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നൽകാൻ പുകയൂർ പൊറ്റാണിൽ തർബിയത്തുൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സമീപത്തുള്ള വയലിലേക്ക് ഇറങ്ങി.സ്കൂൾ പരിസരത്തെ കർഷകനായ മൊയ്തീൻകുട്ടി, തർബിയത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അബ്ദുസ്സലാം, മറ്റു അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കുട്ടികളെ വയലിലേക്ക് ഇറക്കിയത്. മണ്ണിനെയും പ്രകൃതിയെയും അറിയാനും, കർഷകരുടെ അധ്വാനം, ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് നമുക്ക് ഭക്ഷണം ലഭ്യമാകുന്നത്, തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ കർഷകനായ മൊയ്തീൻകുട്ടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികളും അധ്യാപകരും വയലിൽ ഞാറ് നടീലിൽ ഏർപ്പെട്ടു. ഞാറ് നടുന്ന രീതി, എങ്ങനെ വിത്ത് ഉണ്ടാവുന്നു, അത് നെല്ലായി, അതിനെ അരിയാക്കി മാറ്റുന്നത് തുടങ്ങിയ ധാരാളം അറിവുകൾ കർഷകൻ കുട്ടികൾക്ക് പകർന്നു നൽകി. ശേഷം വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. പ്രിൻസിപ്പൽ അബ്ദുസ്സലാം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അധ്യാപകരായ മൂസ, സയ്യിദ് സഹദ് തങ്ങൾ, അസ്ബിറ, ജംഷിയ, തുടങ്ങിയവരും നേതൃത്വം നൽകി.

എ ആർ നഗർ: കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയും മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നൽകാൻ പുകയൂർ പൊറ്റാണിൽ തർബിയത്തുൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും  സമീപത്തുള്ള വയലിലേക്ക് ഇറങ്ങി.

സ്കൂൾ പരിസരത്തെ കർഷകനായ മൊയ്തീൻകുട്ടി,  തർബിയത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ അബ്ദുസ്സലാം, മറ്റു അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കുട്ടികളെ വയലിലേക്ക് ഇറക്കിയത്.  

മണ്ണിനെയും പ്രകൃതിയെയും അറിയാനും, കർഷകരുടെ അധ്വാനം, ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് നമുക്ക് ഭക്ഷണം ലഭ്യമാകുന്നത്, തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ കർഷകനായ മൊയ്തീൻകുട്ടി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.  കുട്ടികളും അധ്യാപകരും വയലിൽ ഞാറ് നടീലിൽ ഏർപ്പെട്ടു. ഞാറ് നടുന്ന രീതി, എങ്ങനെ വിത്ത് ഉണ്ടാവുന്നു, അത് നെല്ലായി, അതിനെ അരിയാക്കി മാറ്റുന്നത് തുടങ്ങിയ ധാരാളം അറിവുകൾ കർഷകൻ കുട്ടികൾക്ക് പകർന്നു നൽകി. ശേഷം വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. 

പ്രിൻസിപ്പൽ അബ്ദുസ്സലാം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അധ്യാപകരായ മൂസ, സയ്യിദ് സഹദ് തങ്ങൾ, അസ്ബിറ, ജംഷിയ, തുടങ്ങിയവരും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}