വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് വേങ്ങര ലൈസൻസിഡ് എൻജിനിഴേയ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ വേങ്ങര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും , സെക്രട്ടറിക്കും മുമ്പാകെ പരാതി ബോധിപ്പിച്ചു.
അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുന്നത് മൂലം അപേക്ഷകർക്കുണ്ടാക്കുന്ന പ്രയാസങ്ങൾ ലെൻസ്ഫെഡ് പരാതിയിൽ ബോധിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ദുൽ കിഫിൽ ടി.ടിയുടെ നിയന്ത്രണത്തിൽ നടന്ന ചർച്ചയിൽ വി.കെ. എ റസാഖ്, റിയാസി പി.കെ, മുജീബ് റഹ്മാൻ , ഇസ്മായിൽ കെ.സി, സഹീർ അബ്ബാസ് നടക്കൽ, മുഹമ്മദ് സ്വാലിഹ് ഇ.വി , റാഷിദ് എ.കെ, അഫ്സൽ പി.പി, വിപിൻ .പി, മുഹമ്മദ് അദീബ് എ.കെ എന്നിവർ പങ്കടുത്തു.