അനീമിയ പരിശോധന ക്യാമ്പും പോഷകാഹാര പ്രദർശനവും നടത്തി

വേങ്ങര: പോഷൺ മാ 2023 പോഷണ മാസാചരണത്തിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭ ഹാളിൽ വച്ച് നടന്ന അനീമിയ പരിശോധന ക്യാമ്പും പോഷകാഹാര പ്രദർശനവും വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം ഉദ്ഘാടനം ചെയ്തു. ഐസി ഡി എസ് സൂപ്പർവൈസർ ലുബ്ന ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ അനിമയയെ കുറിച്ച് വേങ്ങര സി എച്ച് സി ജെ പി എച്ച് എൻ സുഗത ക്ലാസെടുത്തു. 

അനീമിയ അഥവാ വിളർച്ചയുടെ ലക്ഷണങ്ങൾ പ്രതിരോധം ചികിത്സ എന്നിവയെക്കുറിച്ച് സിസ്റ്റർ വളരെ വിശദമായി ക്ലാസ് എടുത്തു. ശേഷം വേങ്ങര സി എച്ച് സി JHI അഷിത  അനീമിയ പരിശോധന ക്യാമ്പിന് നേതൃത്വം നൽകി. 

അനീമിയ കണ്ടെത്തിയ ആളുകളെ വേങ്ങര CHC യിലേക്ക് റഫർ ചെയ്തു. വിളർച്ച തടയുന്നതിനാവശ്യമായ വിവിധ തരം ഭക്ഷണങ്ങളുടെ പ്രദർശനവും ഒരുക്കി. കൗമാരക്കാർ, അമ്മമാർ , ഗർഭിണികൾ, അങ്കണവാടി വർക്കർമാർ തുടങ്ങി അറുപതോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ പുഷ്പ. ഇ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}