KMKA വേങ്ങര ചാപ്റ്ററിൻ്റെ ലോഞ്ചിംഗ് വിപുലമായ പരിപാടികളോടെ നവമ്പർ 18ന് നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സുറുമി നയിക്കുന്ന ഇശൽ നിലാവ്, ആദരം എന്നിവയും നടക്കും. സ്വാഗതസംഘം യോഗത്തിൽ ചെയർമാൻ അസീസ് ഹാജി പാക്കിയൻ അധ്യക്ഷത വഹിച്ചു.
വേങ്ങര ചാപ്റ്റർ പ്രസിഡണ്ടും സ്വാഗത സംഘം കൺവീനറുമായ
ഇ കെ സുബൈർ മാസ്റ്റർ സ്വാഗതം ആശംസിച്ചു.സെക്രട്ടറി
നാസർ വേങ്ങര പദ്ധതി വിശദീകരിച്ചു. ഭാരവാഹികളായ
മീരാൻ വേങ്ങര,
കെ കുഞ്ഞി മൊയ്‌ദീൻ ചേരൂർ,
കാട്ടു മൊയ്‌ദീൻ,
പുള്ളാട്ട് വാവ,
നൗഷാദ് വടക്കൻ,
ബാവ സലീം,
നെടുമ്പള്ളി സൈദു,
ഹംസ തയ്യിൽ,
എം കെ റസാക്ക്,കെ എം നിസാർ,
സുലൈമാൻ യു,
ബഷീർ എടക്കണ്ടൻ.
ഹംസ മാസ്റ്റർ, കെ കെ
ഇ കെ അബ്ദുൽ മജീദ്,
ശ്രീകുമാർ,
എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ട്രഷറർ ബഷീർ പുല്ലമ്പലവൻ സമാപന പ്രസംഗം നിർവഹിച്ചു.