വേങ്ങര: സെക്രട്ടറിയേറ്റ് സമരത്തിന് പ്രചരണാർത്ഥം വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. വേങ്ങര നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി കെ അലി അക്ബർ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നടത്തി. ജാഥ വേങ്ങര ടൗണിൽ സമാപിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ രാധാകൃഷ്ണൻമാസ്റ്റർ അധ്യക്ഷത വഹിച്ചു, കൺവീനർ ടിവി ഇഖ്ബാൽ സ്വാഗതം പറഞ്ഞു. തുടർന്ന് പറമ്പിൽ അബ്ദുൽഖാദർ,
എ കെഎ നസീർ, കുറുക്കൻ അലവിക്കുട്ടി, മണിനീലഞ്ചേരി, പൂച്ചയങ്ങൾ അലവി, സെയ്തലവി ഹാജി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.
പി പിഎ ബാവ, ടി കെ പൂചിയാപ്പു, അബ്ദുൽ മജീദ് എ കെ,പി കെ കുഞ്ഞിൻ, എം എ അസീസ്, എ കെ സലീം, പി പി ആലിപ്പു, ലത്തീഫ് പൂവഞ്ചേരി,ടി കെ മൂസക്കുട്ടി, മുരളി ചേറ്റി പുറം, വി.ടി മൊയ്തീൻ, കാപ്പൻ മുസ്തഫ, സാക്കിർ വേങ്ങര, ബാവ പലശ്ശേരി, വി ടി സുബൈർ, ടിവി റഷീദ്,മായിൻകുട്ടി കോയി സെൻ.കെ ഗംഗാധരൻ, അബ്ദുൽ മജീദ്, സോമൻ ഗാന്ധികുന്ന്, ഫത്താഹ് മൂഴിക്കൽ, താട്ടയിൽ ബാവ തുടങ്ങിയവർ നേതൃത്വം നൽകി.