വേങ്ങര കുറ്റൂർ: പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ കലാമേള അരങ്ങ് 2k23 ഒക്ടോബർ 5, 6 തിയ്യതികളിലായി നടന്നു. കലാമേളയുടെ രണ്ടാം ദിവസം സ്കൂളിന്റെ പാചകപ്പുര -കം സ്റ്റോർ യൂണിറ്റ് ,വാട്ടർ പ്യൂരിഫയർ എന്നിവ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.പി. ഷീജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. പാചകപ്പുര- കം സ്റ്റോർ യൂണിറ്റ് പദ്ധതി വിശദീകരണം സ്കൂൾ നൂൺ മീൽ കൺവീനർ ഉണ്ണി കൃഷ്ണൻ കൊല്ലീരി നിർവ്വഹിച്ചു.
പാചകപ്പുര-കം സ്റ്റോർ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു. അരങ്ങ് 2k23 കലാമേള, വാട്ടർ പ്യൂരിഫയർ എന്നിവയുടെ ഉദ്ഘാടനം വേങ്ങര എ ഇ ഒ ടി. പ്രമോദ് നിർവ്വഹിച്ചു. പാചകപ്പുരയിലേക്ക് സ്കൂൾ സ്റ്റാഫുകൾ നൽകിയ ഫ്രിഡ്ജ് ഉദ്ഘാടനം പി ടി എ പ്രിസിഡന്റ് പി.പി. അബ്ദുൾ നാസർ നിർവ്വഹിച്ചു. പാചക തൊഴിലാളികൾ, LSS & USS പ്രതിഭകൾ, ജില്ലാ വയോജന ദിന സെൽഫി മത്സര വിജയി എന്നിവരെ ആദരിച്ചു.
പ്രശോഭ് പി.എൻ. , അജ്മൽ ബാബു, അഭിമന്യ, പ്രദീപൻ .കെ , കെ.ടി. അസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാമേള കൺവീനർ സൗമ്യ എൻ നന്ദി പറഞ്ഞു.