ലോൺ ആപ്പ് എന്ന കോപ്പ്.. മുതിർന്ന പൗരന്മാർക്ക് ജനമൈത്രി പോലീസിന്റെ പ്രത്യേക ബോധവൽക്കരണ ക്ലാസ്

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രാഭാ ഹോമും വേങ്ങര ജനമൈത്രി പോലീസും സംയുക്തമായി ലോൺ ആപ്പ് എന്ന കോപ്പ് എന്ന പേരിൽ വയോജനങ്ങൾക്ക് പ്രത്യേക സൈബർ അതിക്രമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം അധ്യക്ഷനായി. 

വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുരേഷ്, സിവിൽ പോലീസ് ഓഫീസർ റാഷിനുൽ അഹ്സൻ എ, ജനമൈത്രി പോലീസ് ഓഫീസർ സബീർ എന്നിവർ പ്രത്യേക സൈബർ അതിക്രമങ്ങൾക്കെതിരെ ക്ലാസ് എടുത്തു. 

പഞ്ചായത്ത് ജനപ്രതിനിധികളായ കുറുക്കൻ മുഹമ്മദ്, മൊയ്തീൻ കോയ തൊട്ടശ്ശേരി, ICDS സൂപ്പർവൈസർ ലുബ്‌ന, സായംപ്രഭാ ഹോം കോഡിനേറ്റർ ഇബ്രാഹിം എ കെ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}